Friday, November 12, 2010


മഴ...
മൗനത്തിന്‍റെ വിങ്ങലാണ്,
നിന്നെ പൊതിഞ്ഞ് നിന്‍റെ ഗന്ധവുമായി
ഇടനാഴികള്‍ കടന്ന് വരുന്ന തണുപ്പിന്‍റെ മണം...
മണ്ണിന്‍റെ മടിയില്‍ നിറഞ്ഞു പെരുകുന്ന നീര്‍കുമിളകള്‍...
മുറ്റത്തെ മഴവെള്ളത്തിലെ കടലാസുതോണിയില്‍ ഉറുമ്പുകള്‍...
നീയും ഞാനും
പെയ്യുന്ന മഴയില്‍ ഉലയുന്ന തോണിയില്‍ നമ്മള്‍ തനിച്ച്.....

Wednesday, November 10, 2010

Friday, October 1, 2010


പെയ്തൊഴിഞ്ഞാലൊരു ശൂ ന്യത
പിന്നെ കാത്തിരുപ്പ്‌, അടുത്ത മഴ ക്കാലത്തിനായ്
നെഞ്ചിലെ കുളിരിനായ്, മഴനൂല്‍ നനവിനായ്....
രാവിന്‍റെ തൊട്ടിലില്‍ താരട്ടിനായ്
പുലരിയുടെ പുതപ്പിനിടെ തണുപ്പായി ......

എന്‍റെ ചിരിക്കുപിന്നിലെ വേദനകളില്‍
നിന്‍ തലോടലുകള്‍ കൊതിച്ച ഒരുപാടു ദിവസങ്ങള്‍
എല്ലാം അറിഞ്ഞിട്ടും അറിയാതെപോയ നിന്‍റെ
മനസിലെങ്ങിലും എന്‍റെ ഓര്‍മ്മകള്‍ ഉണ്ടാകുമോ ???
. . .



Wednesday, September 8, 2010


പറയാന്‍ പലതും ബാക്കി വെച്ചാ ഇന്നലെയിലെ മഴ പോയത്....

ഓര്‍ക്കാന്‍ ഇഷ്ടമുള്ള കുറെ നേരങ്ങള്‍ സമ്മാനിച്ച് അവളും പോയി....

ഇന്ന് ഓരോ മഴയിലും അവളെ ഞാന്‍ വെറുതെ പ്രതീക്ഷിക്കാറുണ്ട്....

വരില്ല എന്ന് തിരിച്ചറിഞ്ഞിട്ടും വെറുതെ എന്തിനോ പ്രതീക്ഷിക്കാറുണ്ട്....

......

Tuesday, September 7, 2010




എന്‍റെ പ്രണയം


മഴ ഇങ്ങനെ പെയ്തു പെയ്തു! പറയാതെ പോയി, പിന്നെയും അവിചാരിതമായി വന്നു എന്നോട് സൗഹൃദം പങ്കു വെക്കുന്നു....

ഓരോ പ്രാവശ്യം വരുമ്പോളും മഴയ്ക്ക് എന്നോട് പങ്കുവക്കാന്‍ നൂറു കൂട്ടം കാര്യങ്ങള്‍ ഉണ്ടാകും....
പല ദേശത്തെ പല കഥകള്‍....
എല്ലാം പങ്കുവെച്ചു പറയാതെ ഒരു പോക്കാ....
പിന്നെ മഴ ബാക്കിയാക്കി പോയ മഴത്തുള്ളികളാണ് എനിക്ക് കൂട്ട്....
ഇലകള്‍ പൊഴിക്കുന്ന ഓരോ മഴത്തുള്ളികളും ഓരോ സ്വകാര്യം പറഞ്ഞിട്ട് പോകും....
മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ മുറ്റത്തേക്ക് ഇറങ്ങും....
ആദ്യമായി നെറുകയില്‍ പതിക്കുന്ന മഴത്തുള്ളിയോടു എന്‍റെ പ്രണയം പങ്കു വെക്കാന്‍...


Monday, August 16, 2010

അറിയില്ലായിരുന്നു എനിക്ക്‌

പ്രണയമെന്ന വികാരമെന്തെന്ന്‌...
പിന്നീടൊരുനാള്‍ പ്രണയത്തെ ഞാന്‍ കണ്ടു
അതവളുടെ കണ്‍ കോണുകളിലായിരുന്നു..
ആ കൃഷ്ണമണികളില്‍ പ്രതിഫലിച്ചിരുന്നത്‌
പ്രണയത്തിന്റെ വര്‍ണ്ണക്കൂട്ടുകളായിരുന്നു..
പിന്നെയവളിലൂടെ ഞാന്‍ സ്വരം കേട്ടു
ശ്രവണ മധുരമാം പ്രണയത്തിന്‍ സ്വരം
പ്രണയത്തിന്‍ രുചിഭേദങ്ങളെന്നെ പഠിപ്പിച്ചതാകട്ടേ..
ആ പവിഴാധരങ്ങളും...
പ്രണയത്തിന്റെ ചൂടു ഞാനറിഞ്ഞൂ...
ആ മാറിലൊട്ടിക്കിടന്ന ഓരോ നിമിഷവും..
പ്രണയത്തിന്റെ ഓരോ സൂക്ഷ്മ ഭാവങ്ങളുംഞാന്‍
തൊട്ടറിഞ്ഞതവളില്‍ നിന്നായിരുന്നു...
അവളില്‍ നിന്നു മാത്രം..
but....
.....

Friday, June 25, 2010